Skip to content

പാകിസ്ഥാൻ  – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെ  ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അത് സംഭവിച്ചു

പാകിസ്ഥാൻ – സൗത്ത് ആഫ്രിക്ക തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെ തകർപ്പൻ വിജയം സൗത്ത് ആഫ്രിക്ക സ്വന്തമാക്കി . ഒപ്പം
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് . ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇരു ടീമിലെയും നായകന്മാർ രണ്ട് ഇന്നിങ്‌സിലും പൂജ്യത്തിൽ പുറത്താകുന്നത് . പാകിസ്ഥാൻ നായകൻ സർഫ്രാസ് ഖാനും സൗത്ത് ആഫ്രിക്കൻ നായകൻ ഡുപ്ലെസിസുമാണ് ഈ നാണക്കേടിന്റെ റെക്കോർഡിൽ പങ്കാളികളായത് .

സർഫ്രാസ് ആദ്യ ഇന്നിങ്സിൽ ഒലിവയറിന്റെ പന്തിൽ ബൗൾഡ് ആയപ്പോൾ രണ്ടാം ഇന്നിങ്സിൽ റബഡയുടെ പന്തിൽ ക്യാച്ചി ആവുകയായിരുന്നു . ഡുപ്ലെസിസ് ആകട്ടെ രണ്ട് ഇന്നിങ്സിലും യുവതാരം ഷഹീൻ ആഫ്രിദിയുടെ പന്തിൽ അടിയറവ് പറയുകയായിരുന്നു .