Skip to content

‘ ഞാനെന്റെ ഭാര്യയെ സിനിമക്ക് കൊണ്ടു പോവുമ്പോൾ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി ‘ ;  റിഷാബ് പാന്തിനെ പരിഹസിച്ച് ഓസീസ് നായകൻ

മെൽബണ് ടെസ്റ്റിന്റെ മൂന്നാം ദിനവും ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ഓസീസ് നായകൻ രംഗത്ത് . ഇത്തവണ ഇന്ത്യൻ താരം റിഷാബ് പാന്തിനെ മാനസികമായി തളർത്താൻ ടിം പെയ്ൻ വിക്കറ്റ് പിന്നിൽ നിന്ന് ശ്രമിച്ചത് . ധോണി ഏകദിന – ടി20 ടീമിൽ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ടാണ് പാന്തിനെ പരിഹസിച്ചത്.

https://twitter.com/cricketcomau/status/1078545482597556224?s=19

ധോണി ടീമില്‍ തിരിച്ചെത്തിയതിനാൽ ഇനി നമുക്ക് ബിഗ് ബാഷ് ലീഗിൽ ഒരു കൈ നോക്കാമെന്നും , ഒപ്പം
സുന്ദരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസീസിലെ അവധിക്കാലം കുറച്ചുകൂടി നീട്ടുകയും ചെയ്യാം നിങ്ങള്‍ക്ക്. വേണമെങ്കില്‍ അവിടെ ഒരു വാട്ടര്‍ ഫ്രന്റ് അപാര്‍ട്മെന്റ് സംഘടിപ്പിക്കാം. ഞാനെന്റ ഭാര്യയെക്കൊണ്ട് സിനിമക്കുപോവുമ്പോള്‍ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി എന്നായിരുന്നു വിക്കറ്റിന് പിന്നില്‍ നിന്ന് ടിം പെയ്നിന്റെ കമന്റ്. എന്നാല്‍ പെയ്നിന്റെ കമന്റുകളോട് റിഷഭ് പന്ത് പ്രതികരിച്ചില്ല.