Skip to content

തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ . ആദ്യ ഇന്നിങ്‌സിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ബുംറ വീഴ്ത്തി . ഇതോടെ ഒരു വർഷത്തിനിടയിൽ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ഏഷ്യൻ ബൗളറെന്ന ചരിത്രനേട്ടം ബുംറ സ്വന്തം പേരിലാക്കി. അരങ്ങേറ്റ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടവും ബുംറ സ്വന്തമാക്കി .

1970 ൽ 40 വിക്കറ്റുകൾ നേടിയ ദിലിപ് ദോഷിയുടെ 39 വർഷം നീണ്ട റെക്കോർഡാണ് ബുംറ പഴങ്കഥയാക്കിയത് .