Skip to content

അമ്പയർക്കെതിരെ കയർത്തു ; ഷാകിബ് അൽ ഹസന് പണികിട്ടി

അമ്പയർക്കെതിരെ കയർത്തു സംസാരിച്ചതിന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന് ഐസിസി പിഴ വിധിച്ചു . മാച്ച് ഫീയുടെ 15 ശതമാനം പിഴയായി ബംഗ്ലാദേശ് ക്യാപ്റ്റൻ ഇതോടെ നൽകേമണ്ടിവരും . കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ഐസിസി വിധിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. 14 ആം ഓവറിൽ ബാറ്റ് ചെയ്യവെ ബൗളർ എറിഞ്ഞ പന്ത് വൈഡ് വിളിക്കാതിരുന്നതാണ് ഷാകിബിനെ ചൊടിപ്പിച്ചത് . തുടർന്ന് അമ്പയർക്കെതിരെ ആക്രോശിച്ച ഷാകിബ് കയർത്ത് സംസാരിക്കുകയും ചെയ്തു .

മത്സരത്തിൽ 43 പന്തിൽ 63 റൺസ് നേടി മികച്ച പ്രകടനം ഷാകിബ് കാഴ്ച്ച വെച്ചുവെങ്കിലും വമ്പൻ തോൽവിയാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത് . ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയർത്തിയ 130 റൺസിന്റെ വിജയലക്ഷ്യം 55 പന്ത് ബാക്കി നിൽക്കെ വെസ്റ്റിൻഡീസ് മറികടന്നിരുന്നു . വിജയത്തോടെ പരമ്പരയിൽ വെസ്റ്റിൻഡീസ് 1-0 ന് മുന്നിലെത്തുകയും ചെയ്തു .