Skip to content

രവി ശാസ്ത്രിയ്ക്കും വിരാട് കോഹ്ലിക്കുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

പെർത്ത് ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും പരിശീലകൻ രവി ശാസ്ത്രിയ്ക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ . പരമ്പരയിലെ ആദ്യ മത്സരത്തിൽ 31 റൺസിന്റെ ആവേശകരമായ വിജയം നേടിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ 146 റൺസിനാണ് പരാജയപെട്ടത് . ടീം സെലക്ഷനിൽ രവി ശാസ്ത്രിയും വിരാട് കോഹ്ലിയും വരുത്തിയ പിഴവാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് സുനിൽ ഗവാസ്കർ ഉന്നയിക്കുന്നത് . ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നർ ഇല്ലാതെ ഇന്ത്യ മത്സരത്തിനിറങ്ങിയത് . എന്നാൽ മറുഭാഗത്ത് ഓസ്‌ട്രേലിയൻ സ്‌പിന്നർ നേഥാൻ ലയൺ തകർപ്പൻ പ്രകടനം കാഴ്ച്ച വെയ്ക്കുകയും ചെയ്തു .

ടീം സെലക്ഷനിൽ വരുത്തിയ പാകപ്പിഴകളാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടിയായതെന്നും വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ഇത് സൗത്താഫ്രിക്കൻ പര്യടനം മുതൽ തുടരുന്നതാണെന്നും മികച്ച ടീം സെലക്ഷൻ നടത്തിയില്ലെങ്കിൽ ടീം തുടർന്നും പരാജയപെടുമെന്നും ഗവാസ്കർ പറഞ്ഞു .

ടീമിന്റെ കോമ്പിനേഷനിൽ മാനേജ്‌മെന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ അടുത്ത മത്സരങ്ങൾ വിജയിക്കാൻ സാധിക്കുവെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.