Skip to content

രണ്ട് ഇന്നിംഗ്‌സിലും ബൗൾഡ് ; കെ.എൽ രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്

 

പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും പരാജിതനായി രാഹുൽ . ആദ്യ ഇന്നിങ്സിൽ 2 റൺസ് നേടിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ സ്റ്റാർക്കിന്റെ പന്തിൽ പൂജ്യത്തിലാണ് പുറത്തായത് . രണ്ട് ഇന്നിങ്സിലും ബൗൾഡിലൂടെയാണ് പുറത്തായത് . ഇതോടെ രാഹുലിനെ തേടി നാണക്കേടിന്റെ റെക്കോർഡ് തേടിയെത്തിയിരിക്കുകയാണ് .ടെസ്റ്റില്‍ കൂടുതല്‍ തവണ രണ്ടിന്നിംഗ്സിലും ബൗള്‍ഡായ ഇന്ത്യന്‍ ഓപ്പണറെന്ന മോശം റെക്കോര്‍ഡാണ് രാഹുലിന് സ്വന്തമായത്.ഇത്തരത്തിൽ മൂന്നാം തവണയാണ് രാഹുൽ പുറത്താകുന്നത് .

മുൻ ഇന്ത്യൻ താരം സുനിൽ ഗവസ്‌കറും മൂന്ന് തവണ ഇത്തരത്തിൽ പുറത്തായിട്ടുണ്ട് . ഗവസ്‌കർ 125 മത്സരങ്ങളിൽ നിന്നാണെങ്കിൽ രാഹുൽ ആകട്ടെ വെറും 33 മത്സരങ്ങളിൽ നിന്നാണ് ഈ നാണക്കേടിന്റെ റെക്കോർഡിന് ഇരയായത് . ആദ്യ ഇന്നിംഗ്സില്‍ ഹേസല്‍വുഡിന്‍റെ പന്തിലായിരുന്നു രാഹുല്‍ ബൗള്‍ഡായത് .