Skip to content

പെർത്ത് ടെസ്റ്റ് ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ വിജയം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ തകർപ്പൻ വിജയം . നാലാം ദിനത്തിൽ 112 ന് അഞ്ച് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 28 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . ഹനുമാ വിഹാരി 28 ഉം റിഷാബ് പന്ത് 30 റൺസും നേടി പുറത്തായി . വാലറ്റത്തിൽ അവസാന മൂന്ന് ബാറ്റ്സ്മാന്മാരും റൺസ് നേടാതെയാണ് പുറത്തായത്. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, നേഥൻ ലിയോൺ എന്നിവർ മൂന്നും ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി . നേരത്തെ രണ്ടാം ഇന്നിങ്‌സിൽ 43 റൺസിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 243 റൺസിന് ഓൾ ഔട്ട് ആയിരുന്നു . 72 റൺസ് നേടിയ ഉസ്മാൻ ഖവാജ, 37 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ എന്നിവരാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത് .

വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-1 ന് ഇന്ത്യയ്ക്കൊപ്പമെത്തി .