Skip to content

വീണ്ടും മികച്ച തുടക്കം ! തകർപ്പൻ റെക്കോർഡിൽ ഡിവില്ലിയേഴ്സിനൊപ്പമെത്തി രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ വീണ്ടും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ഹിറ്റ്മാൻ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ തകർപ്പൻ നേട്ടത്തിൽ എ ബി ഡിവില്ലിയേഴ്സിനൊപ്പം രോഹിത് ശർമ്മയെത്തി.

മത്സരത്തിൽ 24 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പടെ 40 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിൽ നേടിയ രണ്ട് സിക്സോടെ ഏകദിന ക്രിക്കറ്റിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി.

ഈ വർഷം ഇതിനോടകം 58 സിക്സ് ഏകദിനത്തിൽ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 2015 ൽ 58 സിക്സ് നേടിയ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനൊപ്പമാണ് രോഹിത് ശർമ്മയെത്തിയത്. 2019 ൽ 56 സിക്സ് നേടിയ ക്രിസ് ഗെയ്ലിനെ ഹിറ്റ്മാൻ പിന്നിലാക്കി.

ലോകകപ്പിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്നും 55.25 ശരാശരിയിൽ 442 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.