Skip to content

ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ചരിത്രറെക്കോർഡ് ഷാമി സ്വന്തമാക്കിയത്. മുൻപ് പേസർ സഹീർ ഖാനെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് ഷാമി കുറിച്ചത്.

വാങ്കഡെയിൽ ഇന്ത്യ മത്സരത്തിൽ 302 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.4 ഓവറിൽ 55 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 5 ഓവറിൽ 18 റൺസ് മാത്രം വഴങ്ങികൊണ്ട് അഞ്ച് വിക്കറ്റുകൾ ഷാമി വീഴ്ത്തിയിരുന്നു.

ഈ പ്രകടനത്തോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി ഷാമി മാറി. മത്സരത്തിലെ അഞ്ച് വിക്കറ്റ് അടക്കം 45 വിക്കറ്റ് ഇതിനോടകം ഷാമി നേടിയിട്ടുണ്ട്. 44 വിക്കറ്റ് നേടിയ സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് എന്നിവരെയാണ് ഷാമി പിന്നിലാക്കിയത്.

ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഇതിനോടകം 14 വിക്കറ്റുകൾ ഷാമി നേടിയിട്ടുണ്ട്. ആദ്യ നാല് മത്സരങ്ങളിലും ഷാമിയെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല.

മത്സരത്തിലെ വിജയത്തോടെ ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്.