Skip to content

ഷാമി പവർ ! തകർപ്പൻ പന്തിലൂടെ ബെൻ സ്റ്റോക്സിനെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. കുറഞ്ഞ സ്കോറിൻ്റെ വിജയലക്ഷ്യവുമായി ഇംഗ്ലണ്ടിന് പത്തോവറിനുള്ളിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. ഇതിൽ രണ്ട് വിക്കറ്റും നേടിയത് മൊഹമ്മദ് ഷാമിയായിരുന്നു.

മത്സരത്തിൽ 230 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത് വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസ് നേടിയെങ്കിലും പിന്നീട് ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ സ്ഥിതി ആവർത്തിക്കുകയായിരുന്നു. ഷാമിയും ബുംറയും സിറാജും അടങ്ങുന്ന ഇന്ത്യൻ പേസ് നിര ഇംഗ്ലണ്ട് മുൻനിരയെ തകർത്തു.

ഡേവിഡ് മലാനെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തിൽ തന്നെ ജോ റൂട്ടിനെയും പുറത്താക്കിയപ്പോൾ സ്റ്റോക്സിനെയും ജോണി ബെയർസ്റ്റോയെയും മൊഹമ്മദ് ഷാമി പുറത്താക്കി.

തകർപ്പൻ പന്തുകൾ കൊണ്ട് നിരവധി തവണ സ്റ്റോക്സിനെ സമ്മർദ്ദത്തിലാക്കിയ ശേഷമാണ് കുറ്റി തെറിപ്പിച്ച് ഷാമി സ്റ്റോക്സിനെ പുറത്താക്കിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 101 പന്തിൽ 10 ഫോറും 3 സിക്സും ഉൾപ്പടെ 87 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. സൂര്യകുമാർ യാദവ് 47 പന്തിൽ 49 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 39 റൺസ് നേടി. കോഹ്ലി പൂജ്യത്തിനും ശുഭ്മാൻ ഗിൽ 9 റൺസും ശ്രേയസ് അയ്യർ നാല് റൺസും നേടി പുറത്തായി.

വീഡിയോ :