Skip to content

ഏഷ്യൻ ഗെയിംസ് : നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ നേപ്പാളിനെ പരാജയപെടുത്തി ഇന്ത്യ സെമിഫൈനലിൽ. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 23 റൺസിൻ്റെ വിജയം നേടികൊണ്ടാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 203 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാനും രവി ബിഷ്നോയും മൂന്ന് വിക്കറ്റ് വീതവും അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ മികവിലാണ് വമ്പൻ സ്കോർ നേടിയത്. 49 പന്തിൽ 8 ഫോറും 7 സിക്സും ഉൾപ്പെടെ 100 റൺസ് താരം അദിച്ചുകൂട്ടിയിരുന്നു. ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ് 23 പന്തിൽ 25 റൺസ് നേടി പുറത്തായപ്പോൾ 15 പന്തിൽ 2 ഫോറും 4 സിക്സും നേടിയ റിങ്കു സിങും, 19 പന്തിൽ 25 റൺസ് നേടിയ ശിവം ദുബെയുമാണ് ഇന്ത്യയെ 200 കടത്തിയത്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് ഇന്ത്യ നേടിയിരുന്നു.

ഐസിസി റാങ്കിംഗ് പ്രകാരമാണ് ഇന്ത്യ അടക്കം അഞ്ച് ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനൽ കളിക്കുന്നത്. നേപ്പാൾ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തിയാണ് ക്വാർട്ടറിൽ എത്തിയത്.