Skip to content

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എതിരാളി നേപ്പാൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മത്സരം നേപ്പാളിനെതിരെ. ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയ ഇന്ത്യയ്‌ക്കെതിരെയാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായികൊണ്ട് നേപ്പാൾ എത്തിയിരിക്കുന്നത്.

നേപ്പാളിനൊപ്പം ഹോങ്കോങ്, മലേഷ്യ എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഐസിസി റാങ്കിങ് പ്രകാരം നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ മംഗോളിയയെ 273 റൺസിനും മാലിദ്വീപിനെ 138 റൺസിനും തകർത്തുകൊണ്ടാണ് നേപ്പാൾ ക്വാർട്ടർ ഫൈനലിൽ എത്തിയത്. മറ്റു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാൻ ഹോങ്കോങിനെയും ശ്രീലങ്ക അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശ് മലേഷ്യയെയും നേരിടും.

കംബോഡിയയെ 9 വിക്കറ്റിനും ജപ്പാനെ 5 വിക്കറ്റിനും പരാജയപെടുത്തിയാണ് ഹോങ്കോങ് യോഗ്യത നേടിയത്. സിംഗപൂരിനെ 73 റൺസിനും തായ്‌ലൻഡിനെ 194 റൺസിനും പരാജയപെടുത്തിയാണ് മലേഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.

നേരത്തെ വനിത ക്രിക്കറ്റിൽ ശ്രീലങ്കയെ ഫൈനലിൽ തോൽപ്പിച്ച് ഇന്ത്യ ഗോൾഡ് മെഡൽ നേടിയിരുന്നു. ശ്രീലങ്കൻ ടീം വെള്ളിമെഡൽ നേടിയപ്പോൾ ബംഗ്ലാദേശായിരുന്നു വെങ്കലം നേടിയത്. മറുഭാഗത്ത് 2010 ലും 2014 ലും ഗോൾഡ് മെഡൽ നേടിയ പാകിസ്ഥാന് ഇക്കുറി ഒന്നും നേടാനായില്ല.