Skip to content

ഡിസ്നി സ്റ്റാറിനെ രക്ഷിച്ച് ഐസിസി ഏകദിന ലോകകപ്പ് !!

ഐ പി എല്ലിൻ്റെ ഡിജിറ്റൽ റൈറ്റ്സ് കൈവിട്ടത് മുതൽ വലിയ തിരിച്ചടിയാണ് സ്റ്റാർ സ്പോർട്സും ഹോട്ട്സ്റ്റാറും ഏറ്റുവാങ്ങിയത്. നിരവധി ഉപഭോക്താക്കളെ ആഗോള ഭീമന്മാർക്ക് നഷ്ടപെട്ടിരുന്നു. ഇതിന് പിന്നാലെ ബിസിസിഐ റൈറ്റ്സും ഡിസ്നി സ്റ്റാറിന് നഷ്ടപെട്ടിരുന്നു. എന്നാലിപ്പോൾ ഐസിസി ഏകദിന ലോകകപ്പ് സ്റ്റാറിന് പുതിയ ഊർജം പകർന്നിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം ഐസിസി ലോകകപ്പിൻ്റെ സ്പോൺസർഷിപ്പിലൂടെ വലിയ വരുമാനം തന്നെ ഡിസ്നി സ്റ്റാർ സ്വന്തമാക്കും. കൊക്കകോള, ഫോൺപെ, മഹീന്ദ്ര തുടങ്ങി 9 പ്രധാന സ്പോൺസർമാരേർ ഡിസ്നി സ്റ്റാർ ലോകകപ്പിന് മുൻപേ തന്നെ സ്വന്തമാക്കി. ഇതിനൊപ്പം 50 സ്പോൺസർമാരും ഈ ലോകകപ്പിൻ്റെ ഭാഗമാകും.

കോ സ്പോൺസർമാരാകാൻ 150 കോടിയാണ് ഡിസ്നി സ്റ്റാർ വിലയിട്ടിരിക്കുന്നത്. അസോസിയേറ്റ് സ്പോൺസർമാരാകാൻ 75 കോടി കമ്പനികൾ നൽകേണ്ടിവരും. പരസ്യവരുമാനത്തിലൂടെ 4000 കോടിയിലധികം രൂപയാണ് സ്റ്റാർ ലക്ഷ്യമിടുന്നത്. ഹോട്ട്സ്റ്റാറിൽ ഇക്കുറി സൗജന്യമായി മത്സരങ്ങൾ കാണാനാകും.

ഇക്കഴിഞ്ഞ ഏഷ്യ കപ്പ് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഏഷ്യ കപ്പായി മാറിയിരുന്നു. 266 മില്യൺ ആളുകളാണ് സ്റ്റാർ സ്പോർട്ട്സിൽ മാത്രം ഏഷ്യ കപ്പ് കണ്ടത്. ഫൈനൽ ഒഴിച്ചുനിർത്തിയുള്ള കണക്കാണിത്. ഈ ലോകകപ്പ് എല്ലാ റെക്കോർഡുകളും തന്നെ ഭേദിക്കുമെന്നാണ് പ്രതീക്ഷ. ഈ ലോകകപ്പ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും കൂടുതൽ ബൂസ്റ്റ് നൽകും. 1.6 ഡോളറിൻ്റെ വളർച്ച ഈ ലോകകപ്പ് മൂലം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.