Skip to content

ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തൂ ! ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ താരത്തിൻ്റെ നിർദ്ദേശം

വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് പുറകെ നിരവധി വിമർശനങ്ങൾ സഞ്ജു സാംസൺ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്നും പലരും വിധിയെഴുതികഴിഞ്ഞു. എന്നാൽ ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപെടുത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ്.

കെ എൽ രാഹുലിന് കളിക്കാനായില്ല എന്നുണ്ടെങ്കിൽ തീർച്ചയായും സഞ്ജുവിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുതണമെന്നും ഇഷാൻ കിഷൻ ഉണ്ടെങ്കിലും മധ്യനിരയിൽ ബാറ്റ് ചെയ്യുവാനുള്ള കഴിവ് ഇഷാൻ കിഷന് ഇല്ലയെന്നും ഹോഗ് പറഞ്ഞു.

സഞ്ജു ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുൻപിൽ താരം നിർദ്ദേശിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച പോലെ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ തിരിച്ചെത്തിയില്ല എന്നുണ്ടെങ്കിൽ വിക്കറ്റ് കീപ്പറായും നാലാം നമ്പർ ബാറ്റ്സ്മാനായും സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നും ആ പൊസിഷനിൽ മികവ് പുലർത്താൻ സഞ്ജുവിന് സാധിക്കുമെന്നും ഹോഗ് പറഞ്ഞു.

ഇഷാൻ കിഷനെ ഓപ്പണറാക്കികൊണ്ട് തിലക് വർമ്മയെ നാലാം നമ്പർ ബാറ്റ്സ്മാനായി ടീമിൽ ഉൾപെടുത്തണമെന്നാണ് രണ്ടാമത്തെ ഓപ്ഷനായി അദ്ദേഹം മുൻപോട്ട് വെച്ചത്. എന്നാൽ ഓപ്പണർ സ്ഥാനത്തുനിന്നും ഏതാനും മത്സരങ്ങൾ മാത്രം ശേഷിക്കെ ഗില്ലിനെ മാറ്റാനുള്ള സാധ്യത വിരളമാണ്.

കെ എൽ രാഹുലിൻ്റെ തിരിച്ചുവരവ് തന്നെയായിരിക്കും ലോകകപ്പിൽ സഞ്ജുവുണ്ടാകുമോയെന്ന് തീ