Skip to content

താരങ്ങളുടെ കരാറിലും തുകയിലും വമ്പൻ മാറ്റങ്ങളുമായി ബിസിസിഐ….

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ 2017 – 18 വർഷത്തെ പുതുക്കിയ കരാർ ബിസിസിഐ പ്രഖ്യാപിച്ചു.A+ എന്ന കരാർ Grade ബിസിസിഐ പുതിയതായി പട്ടികയിൽ കൂട്ടി ചേർക്കുകയും D Grade കരാർ ഒഴിവാക്കുകയും ചെയ്തു.കഴിഞ്ഞ തവണത്തെക്കാളും ഇരട്ടിയായി ആണ് താരങ്ങളുടെ കരാർ തുക ബി സി സിഐ വർദ്ധിപ്പിച്ചിരിക്കുന്നത്..

പുതിയ കരാറിലെ A+ Grade താരങ്ങൾക്ക് ലഭിക്കുക പ്രതിവർഷം 7 കോടി രൂപയും, A Grade താരങ്ങൾക്ക് 5 കോടി രൂപയും, B Grade താരങ്ങൾക്ക് 5 കോടി രൂപയും ആണ് ലഭിക്കുക.വെറ്ററെൻ താരങ്ങളായ യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, അമിത് മിശ്ര എന്നിവരെയും ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കി.കൂടാതെ ധവാൽ കുൽക്കർണി, മൻദീപ് സിംഗ് ,ഷാർദ്ദുൽ ഠാക്കൂർ ,റിഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവരെയും ബിസിസിഐ പുതിയ കരാർ പട്ടികയിൽ നിന്ന് ഒഴിവാക്കി. 2016 – 17 കരാർ പട്ടികയിൽ നിന്ന് കഴിഞ്ഞ വർഷം ഒഴിവാക്കപ്പെട്ട സുരേഷ് റെയ്നയെ C Grade കരാറിൽ ഉൾപ്പെടുത്തി.

⚫A+ Grade ൽ ഉൾപ്പെടുന്ന താരങ്ങൾ.. (7 Cr )

വിരാട് കോഹ്ലി , രോഹിത് ശർമ്മ, ശിക്കാർ ധവാൻ,

ജസ്പ്രിത് ബുംമ്റ , ഭുവനേശ്വർ കുമാർ.

⚫A Grade ൽ ഉൾപ്പെടുന്ന താരങ്ങൾ.. (5 Cr )

എം എസ് ധോണി, രവിചന്ദ്രൻ അശ്വിൻ,

രവീന്ദ്ര ജഡേജ , മുരളീ വിജയ്, ചേതേശ്വർ പുജാര

അജിങ്ക രഹാനെ, വൃദ്ധിമൻ സാഹ

⚫B Grade ൽ ഉൾപ്പെടുന്ന താരങ്ങൾ…(3 Cr )

കെ എൽ രാഹുൽ, ഹാർദ്ദിക്ക് പാണ്ഡ്യ, ഉമേഷ് യാദവ്

യുസ്വേന്ദ്ര ചഹാൽ , കുൽദീപ് യാദവ്, ഇശാന്ത് ശർമ്മ

ദിനേശ് കാർത്തിക്ക്

⚫C Grade ൽ ഉൾപ്പെടുന്ന താരങ്ങൾ…(1 Cr )

മനീഷ് പാണ്ഡെ, കേദാർ ജാദവ്, അക്സാർ പട്ടേൽ

കരുൺ നായർ, സുരേഷ് റെയ്ന, പാർത്ഥിവ് പട്ടേൽ

ജയന്ത് യാദവ്