Skip to content

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി സൂപ്പർ സ്റ്റാർ, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ശുഭ്മാൻ ഗിൽ. ഏകദിന ക്രിക്കറ്റിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് ഗിൽ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ.

മത്സരത്തിൽ 3 റൺസ് നേടിയ ഗില്ലിനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. മത്സരത്തിൽ തിളങ്ങാനായില്ലയെങ്കിലും ആദ്യ റൺ നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 500 റൺസ് ഗിൽ പൂർത്തിയാക്കി.

വെറും 10 ഇന്നിങ്സിൽ നിന്നാണ് താരം 50 ഓവർ ഫോർമാറ്റിൽ 500 റൺസ് പൂർത്തിയാക്കിയത്. ഈ ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഇതോടെ ശുഭ്മാൻ ഗിൽ സ്വന്തമാക്കി. 11 ഇന്നിങ്സിൽ നിന്നും 500 റൺസ് നേടിയ നവ്ജോത് സിന്ധുവിനെയാണ് ഗിൽ പിന്നിലാക്കിയത്.

ഏകദിന ക്രിക്കറ്റിൽ 10 ഇന്നിങ്സിൽ നിന്നും 62.75 ശരാശരിയിൽ 100 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും 3 ഫിഫ്റ്റിയും അടക്കം 502 റൺസ് ഗിൽ നേടിയിട്ടുണ്ട്.