Skip to content

ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സൗത്താഫ്രിക്കയുടെ ഒന്നാമനായി കില്ലർ മില്ലർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഡേവിഡ് മില്ലർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ടീമിനെ വിജയിക്കാൻ സാധിച്ചില്ലയെങ്കിലും സെഞ്ചുറി നേടി ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കുവാൻ മില്ലർക്ക് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സൗത്താഫ്രിക്കയുടെ ഒന്നാമനായിരിക്കുകയാണ് ഡേവിഡ് മില്ലർ.

സൗത്താഫ്രിക്ക 16 റൺസിന് പരാജയപെട്ട മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 8 ഫോറും 7 സിക്സും അടക്കം 106 റൺസ് ഡേവിഡ് മില്ലർ നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 2000 റൺസ് മില്ലർ പൂർത്തിയാക്കി.

അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് നേടുന്ന ആദ്യ സൗത്താഫ്രിക്കൻ താരം കൂടിയാണ് ഡേവിഡ് മില്ലർ. മത്സരത്തിലെ പ്രകടനമടക്കം 90 ഇന്നിങ്സിൽ നിന്നും 2009 റൺസ് ഈ ഫോർമാറ്റിൽ ഡേവിഡ് മില്ലർ നേടിയിട്ടുണ്ട്. 70 ഇന്നിങ്സിൽ 1964 റൺസ് നേടിയ ഡീകോക്കാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ സൗത്താഫ്രിക്കൻ താരങ്ങളുടെ പട്ടികയിൽ മില്ലറിന് പിന്നിലുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സൗത്താഫ്രിക്കൻ താരങ്ങൾ

  1. ഡേവിഡ് മില്ലർ – 2009
  2. ഡീകോക്ക് – 1964
  3. ജെ പി ഡുമിനി – 1934
  4. എ ബി ഡിവിലിയേഴ്സ് – 1672
  5. ഫാഫ് ഡുപ്ലെസിസ് – 1466