Skip to content

ആധുനിക ക്രിക്കറ്റിൽ മറ്റാരും അത് ചെയ്യുമെന്ന് തോന്നുന്നില്ല, റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഫീൽഡിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ കുറിച്ച് മറ്റാരും തന്നെ അറിയാത്ത കാര്യം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഹീൽഡിങ് കോച്ച് ആർ ശ്രീധർ. കരിയറിൻ്റെ തുടക്കത്തിൽ വിക്കറ്റ് കീപ്പിങിലെ പോരായ്മയിൽ ധാരാളം വിമർശനങ്ങൾ പന്ത് ഏറ്റുവാങ്ങിയിരുന്നു. ധോണിയ്ക്ക് പകരക്കാരനായി എത്തിയ താരത്തിൻ്റെ വിക്കറ്റ് കീപ്പിങിലെ പോരായ്മ ഒരുപാട് പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു.

എന്നാലിപ്പോൾ വിക്കറ്റിന് പിന്നിൽ പിഴവുകൾ കുറയ്ക്കുവാൻ പന്തിന് സാധിച്ചിട്ടുണ്ട്. കഠിനമായ പരിശ്രമത്തിലൂടെയാണ് പന്ത് തൻ്റെ പോരായ്മകൾ പരിഹരിച്ചതെന്നും ആധുനിക ക്രിക്കറ്റിൽ മറ്റാരും ചെയ്യാത്ത കാര്യങ്ങൾ പോലും പന്ത് ചെയ്തുവെന്നും മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് പറഞ്ഞു.

” വിക്കറ്റ് കീപ്പർ എന്ന നിലയിൽ അവൻ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്, വിക്കറ്റ് കീപ്പിങിൽ പോരായ്മകൾ പരിഹരിക്കാൻ അവൻ പ്രവർത്തിച്ച രീതി, അതിൽ പങ്ക് വഹിക്കാനും കാണുവാനും സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ. ”

” വിക്കറ്റ് കീപ്പിങിൽ അവൻ്റെ കഴിവുകൾ എല്ലായ്പ്പോഴും ചോദ്യം ചെയ്യപെട്ടിരുന്നു. പ്രത്യേകിച്ച് സ്പിൻ ട്രാക്കുകളിൽ. കോവിഡ് വന്നതിന് ശേഷം അവൻ വീട്ടിൽ കഠിന പ്രയത്നം നടത്തി ശേഷം നടന്ന ഐ പി എല്ലിൽ അവന് മികവ് പുലർത്താൻ സാധിച്ചില്ല. കെ എൽ രാഹുൽ അവന് പകരം വിക്കറ്റ് കീപ്പറായി. അവൻ്റെ കരിയറിലെ പ്രധാന നിമിഷമായിരുന്നു അത്. അതവനെ കഠിനാധ്വാനം ചെയ്യുവാൻ പ്രേരിപ്പിച്ചു. ”

” പിന്നീട് നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ അവൻ കഠിനാധ്വാനം ചെയ്തു. അത് മനസ്സ് കീഴടക്കുന്നതായിരുന്നു. വിക്കറ്റ് കീപ്പിങ് മെച്ചപെടുത്താൻ അവൻ ബാറ്റിങ് സെഷനുകൾ വേണ്ടെന്ന് വെച്ചു. ആധുനിക ക്രിക്കറ്റിൽ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ” ആർ ശ്രീധർ പറഞ്ഞു.