Skip to content

ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയക്ക് ബെയ്ൽസ് തട്ടിമാറ്റികൊണ്ട് മുന്നറിയിപ്പ് നൽകി ഇന്ത്യൻ പേസർ ദീപക് ചഹാർ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ ആദ്യ ബോൾ എറിയും മുൻപാണ് ഈ സംഭവം അരങ്ങേറിയത്.

( Picture Source : Twitter )

ആദ്യ ബോൾ എറിയാനായി ദീപക് ചഹാർ റണ്ണപ്പ് ചെയ്യുന്നതിനിടെ നോൺ സ്ട്രൈക്കറായിരുന്ന ഇന്നസെൻ്റ് കൈയ ക്രീസ് വിട്ടിറങ്ങിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ചഹാർ പന്തെറിയുന്നതിന് മുൻപേ തന്നെ ബെയ്ൽസ് തട്ടിതെറിപ്പിച്ചു. അപ്പീൽ ചെയ്തിരുന്നുവെങ്കിൽ താരം പുറത്താകുമായിരുന്നുവെങ്കിലും ദീപക് ചഹാറോ ക്യാപ്റ്റൻ കെ എൽ രാഹുലോ അപ്പീൽ ചെയ്തില്ല. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ ഡിസ്മിസ്സൽ പുതിയ നിയമപ്രകാരം റണ്ണൗട്ടായാണ് കണക്കാക്കുക.

ദീപക് ചഹാർ നൽകിയ അവസരം മുതലാക്കുവാൻ ഇന്നസെൻ്റ് കൈയക്ക് സാധിച്ചില്ല തൻ്റെ തൊട്ടടുത്ത ഓവറിൽ ദീപക് ചഹാർ തന്നെ ഇന്നസെൻ്റ് കൈയയെ പുറത്താക്കി.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ശുബ്മാൻ ഗില്ലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഏകദിന കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ഗിൽ 97 പന്തിൽ 130 റൺസ് നേടിയാണ് പുറത്തായത്. ഇഷാൻ കിഷൻ 61 പന്തിൽ 50 റൺസ് നേടി പുറത്തായി. ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് ഇന്ത്യ നേടി. സഞ്ജു സാംസൺ 13 പന്തിൽ 15 റൺസും കെ എൽ രാഹുൽ 46 പന്തിൽ 30 റൺസുമു ധവാൻ 68 പന്തിൽ 40 റൺസും നേടി പുറത്തായി.

( Picture Source : Twitter )

സിംബാബ്‌വെയ്‌ക്ക് വേണ്ടി ബ്രാഡ് ഇവാൻ പത്തോവറിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു.

( Picture Source : Twitter )