Skip to content

ചരിത്രം തിരുത്തി കുറിച്ച് ടീം ഇന്ത്യ

സൗത്താഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ  ഇന്ത്യക്ക് തകർപ്പൻ വിജയം . 124 റൺസിനാണ് ആതിഥേയരെ ഇന്ത്യ തകർത്തത് . ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെ ബാറ്റിങ് മികവും കുൽദീപ് ചഹാൽ എന്നിവരുടെ ബൗളിംഗ് മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത് . 

ആദ്യം ബാറ്റ് ചെയ്ത  ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 303 റൺസ് എടുത്തു . ക്യാപ്റ്റൻ വിരാട് കൊഹ്‌ലി 159 പന്തിൽ 160 റൺസ് എടുത്തു പുറത്താകാതെ നിന്നു.  

മറുപടി ബാറ്റിങ്ങിൽ സൗത്താഫ്രിക്ക 40 ഓവറിൽ 179 റൺസിന് പുറത്തായി . 51 റൺസ് നേടിയ ഡുമിനി മാത്രമാണ് അല്പമെങ്കിലും പൊരുതിയത് . ഇന്ത്യക്ക് വേണ്ടി ചഹാൽ കുൽദീപ് എന്നിവർ 4 വിക്കറ്റും ബുംറ 2 വിക്കറ്റും നേടി . 

6 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-0 ന് മുന്നിലെത്തി . 

ഇതാദ്യമായാണ് ഇന്ത്യ  3 തവണ തുടർച്ചയായി സൗത്താഫ്രിക്കയിൽ വിജയം നേടുന്നത് .