Skip to content

സച്ചിനെയും ഗാംഗുലിയെയും മറികടന്ന് വിരാട് കോഹ്‌ലി

സൗത്ത് ആഫ്രിക്കക്കെതിരായ മുന്നാം ഏകദിന മത്സരത്തിൽ പുറത്താകാതെ നേടിയ 160 റൺസോടെ ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന സൗത്ത് ആഫ്രിക്കയിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് കോഹ്ലി തിരുത്തിയെഴുതി .

സൗത്ത് ആഫ്രിക്കയിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന സച്ചിന്റെ റെക്കോർഡും മറികടന്നു .

മുന്നാം ഏകദിന ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു . തുടക്കത്തിൽ തന്നെ രോഹിത് ശർമയെ നഷ്ടപ്പെട്ടെങ്കിലും ധവാൻ – കോഹ്ലി കൂട്ടുകെട്ടിൽ സ്കോർ ബോർഡ് ഉയർത്തി . ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ട്ടത്തിൽ 303 റൺസ് നേടി . കോഹ്ലി 159 പന്തിൽ 12 ഫോറും 2 സിക്സും ഉൾപ്പടെ 160 റൺസ് നേടി . ധവാൻ 63 പന്തിൽ 12 ഫോർ സഹിതം 76 റൺസ് നേടി .

ഇന്നത്തെ 160 റൺസോടെ കോഹ്ലി തന്റെ ഏകദിന കരിയറിലെ 34 ആം സെഞ്ച്വറിയും , മൂന്നാമത്തെ 150+ റൺസും നേടി . കോഹ്ലിയുടെ സൗത്ത് ആഫ്രിക്കയിലെ രണ്ടാം സെഞ്ച്വറി കൂടിയാണിത് .