Skip to content

നാലാം കിരീടത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ

അണ്ടർ 19 വേൾഡ് കപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയും4 ഇന്ത്യയും നാളെ ഏറ്റുമുട്ടും  . 3 തവണ വീതം ഇരു ടീമുകളും അണ്ടർ 19 ലോകകപ്പ് നേടിയിട്ടുണ്ട് . ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 100 റൺസിനെ തോല്പിച്ചതിന്റെ ആൽമവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിൽ ഇറങ്ങുക . ടൂർണമെന്റിൽ തോൽവി അറിയാതെ ആണ് ഇന്ത്യ ഫൈനലിൽ എത്തിയത് . 

എന്നാൽ ആദ്യ1 മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും അവസാന 4 മത്സരങ്ങളിൽ വിജയിച്ചാണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. 

6 വർഷത്തിന് ശേഷമാണ് അണ്ടർ 19 വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത് . ഇന്ത്യൻ സമയം രാവിലെ  6.30 നാണ് മത്സരം .