Skip to content

ഏകദിന സീരീസിൽ ധോണിയെ കാത്തിരിക്കുന്നത് ഈ നേട്ടങ്ങൾ 

സൗത്താഫ്രിക്കക്കെതിരായ ഏകദിന സീരീസിലെ ആദ്യ മത്സരം നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ വിക്കറ്റ്‌ കീപ്പർ മഹേന്ദ്ര സിങ് ധോണി റെക്കോർഡിനരികിൽ . 

നിലവിൽ ഏകദിനത്തിൽ ഇതുവരെ 398 ഡിസ്മിസ്സൽ നടത്തിയ ധോണി 2 ഡിസ്മിസ്സൽ കൂടെ സ്വന്തമാക്കിയാൽ 400 ഡിസ്മിസ്സൽ സ്വന്തമാക്കുന്ന നാലാമത്തെ വിക്കറ്റ് കീപ്പർ ആയി2 മാറും . ഇന്റർനാഷണൽ ക്രിക്കറ്റിൽ 600 ഡിസ്മിസ്സൽ തികക്കാൻ ഇനി ധോണിക്ക് 4 ഡിസ്മിസ്സൽ കൂടെ മതി . 

ധോണി 10000 റൺസ് ക്ലബ്ബിലേക്ക് 

ഇതുവരെ ഏകദിനത്തിൽ 9898 റൺസ് ആണ് ധോണി നേടിയത് . 10000 റൺസ് തികക്കുവാൻ ഇനി ധോണിക്ക് 102 റൺസ് കൂടെ മതി . ഇതോടെ 10000 ഏകദിന റൺസ് നേടുന്ന പന്ത്രണ്ടാമത്തെ  ബാറ്സ്മാൻ നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്നീ റെക്കോർഡുകൾ ധോണിക്ക് സ്വന്തമാക്കും .