Skip to content

സെമിയിൽ തകർത്തടിച്ച്‌ ഹോബർട്ട് പെർത്തിന് കൂറ്റൻ വിജയലക്ഷ്യം

ബിഗ് ബാഷ് ലീഗ് ആദ്യ സെമി ഫൈനലിൽ പെർത്തിനെതിരെ ഹൊബർട്ടിന് കൂറ്റൻ സ്കോർ . Ben McDermott ന്റെയും വിക്കറ്റ് കീപ്പർ മാത്യു വേഡിന്റെയും വെടിക്കെട്ട് ബാറ്റിങ് ആണ് മികച്ച സ്കോർ സമ്മാനിച്ചത് . 

30 പന്തിൽ നിന്നും 67 റൺസ് നേടിയ Ben McDermott ന്റെയും 45 പന്തിൽ 71 റൺസ് നേടിയ വേഡിന്റെയും 22 പന്തിൽ 37 റൺസ് നേടിയ ഡാനിയേൽ ക്രിസ്റ്റെയ്‌ന്റെയും മികവിൽ നിശ്ചിത 20 ഓവറിൽ ഹോബർട്ട് 4 വിക്കറ്റ് നഷ്ട്ടത്തിൽ 210 റൺസ് നേടി . 

അവസാന 6 ഓവറിൽ 87 റൺസ് ആണ് ഹോബർട്ട് അടിച്ചു കൂട്ടിയത് . നിലവിലെ ചാമ്പ്യന്മാർ ആയ പെർത്തിന് ഫൈനലിൽ എത്താൻ മികച്ച പ്രകടനം കൂടിയേ തീരൂ .