Skip to content

ഇന്ത്യക്കെതിരായ ആദ്യ 3 ഏകദിന മത്സരങ്ങളിൽ ഡിവില്ലേഴ്സ് കളിക്കില്ല

ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങളിൽ സൗത്ത് ആഫ്രിക്കൻ താരം ഡിവില്ലേഴ്സ് കളിക്കില്ല . വിരലിന് ഏറ്റ പരിക്ക് കാരണമാണ് ഒഴിവായത് . ഡിവില്ലേഴ്സിന് പകരം ആര് കളികുമെന്ന് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ വ്യക്തമായിട്ടില്ല .

മുന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ക്യാച്ച് എടുക്കുന്നതിനിടെ വിരലിന് എട്ട പരിക്ക് മാറാൻ 2 ആഴ്ച സമയം വേണം എന്നതിനെ തുടർന്നാണ് ഈ വിശ്രമം . 6 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 1 ന് തുടങ്ങും . ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഡിവില്ലേഴ്‌സിന്റെ അഭാവം ടീമിനെ ബാധികുമെന്നതിൽ ഒരു സംശയവുമില്ല .