Skip to content

ശ്രിലങ്കക്കെതിരെ ബംഗ്ലാദേശ് മികച്ച നിലയിൽ

ശ്രിലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് മികച്ച നിലയിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ബംഗ്ലാദേശ് 4 വിക്കറ്റിന് 374 എന്ന നിലയിലാണ് .

175 റൺസ് നേടിയ മോമിനുൾ ഹഖും 9 റൺസ് നേടിയ മുഹമ്മദുള്ളയും ആണ് ക്രീസിൽ . ക്യാപ്റ്റൻ മുഷ്ഫിഖുർ റഹ്മാൻ 92 റൺസും തമീം ഇക്ബാൽ 52 ഉം കയെസ് 40 ഉം റൺസ് നേടി പുറത്തായി .

96 പന്തിൽ നിന്നാണ് മോമിനുൾ സെഞ്ചുറി നേടിയത് . ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി നേടുന്ന ബംഗ്ലാദേശി ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് മോമിനുൾ സ്വന്തമാക്കി .