Skip to content

അഫ്ഘാനിസ്ഥാനെ തകർത്ത് ഓസ്ട്രേലിയ അണ്ടർ 19 വേൾഡ് കപ്പ് ഫൈനലിൽ

അഫ്ഘാനിസ്ഥാനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ അണ്ടർ 19 വേൾഡ് കപ്പ് ഫൈനലിൽ പ്രവേശിച്ചു . 

ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാൻ 48 ഓവറിൽ 181 റൺസിന് ഓൾ ഔട്ട് ആയി . 80 റൺസ് എടുത്ത ഇക്രം അലി ഖിൽ മാത്രമാണ് അഫ്‌ഗാൻ നിരയിൽ തിളങ്ങിയത് . 

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 37.3ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു . 65 പന്തിൽ 72 റൺസ് എടുത്ത ജാക്ക് എഡ്വാർഡ്സ് ആണ് ഓസ്ട്രേലിയൻ വിജയം അനായസമാക്കിയത് . ജാക്ക് എഡ്വാർഡ്‌സ് ആണ് മാൻ ഓഫ് ദി മാച്ച് . 

നാളെ നടക്കുന്ന ഇന്ത്യ പാക് സെമി ഫൈനലിലെ വിജയികൾ ഫൈനലിൽ ഓസ്ട്രേലിയയെ നേരിടും.