Skip to content

ബംഗ്ലാദേശ് vs സൗത്താഫ്രിക്ക രണ്ടാം ഏകദിനം: ആദ്യ ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 ഓവറിൽ 353 ന് 6

പാൾ: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യ ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 ഓവറിൽ 353 ന് 6. 104 പന്തിൽ 174 റൺസുമായി കളം നിറഞ്ഞ എ ബി ഡി വില്ലിയേഴ്സും, 92 പന്തിൽ 85 റൺസും നേടിയ ഹഷിം അംലയും ആണ് സൗത്താഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.ടോസ്സ് വിജയിച്ച ബംഗ്ലാദേശ് സൗത്താഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.ക്വിന്റൺ ഡിക്കോക്ക് – ഹാഷിം അംല ഓപ്പണിംഗ് സഖ്യം കൂട്ടി ചേർത്തത് 90 റൺസ്. 17 മത്തെ ഓവറിൽ ക്വിന്റൺ ഡികോക്കിനെ ഷക്കീബ് വിക്കറ്റിന് മുന്നിൽ കുരുക്കി.പിന്നാല വന്ന നായകൻ ഫാഫ് ഡൂ പ്ലെസ്സി സംപൂജ്യനായി പവലിയനിലേക്ക് മടങ്ങി. നാലാമനായി ഇറങ്ങിയ എ ബി ഡിവില്ലിയേഴ്സ് തുടക്കം മുതലെ ബംഗ്ലാ ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച് കളം നിറഞ്ഞു.15 ഫോറും 7 പടുകൂറ്റൻ സിക്സും ഉൾപ്പെടുന്നതായിരുന്നു എ ബി ഡി വില്ലിയേഴ്സിന്റെ വെടിക്കെട്ട്. ഏകദിനത്തിൽ ഒരു സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ നേടുന്ന നാലാമത്തെ ഏറ്റവും ഉയർന്ന സ്കോർ ആണ് (174) ഇന്ന് ബംഗ്ലാദേശിനെതിരെ എ ബി ഡി വില്ലിയേഴ്സ് നേടിയത്.ബംഗ്ലാദേശ് നിരയിൽ
റുബേൽ ഹുസൈൻ 4 വിക്കറ്റും, ഷക്കീബ് അൽ ഹസ്സൻ 2 വിക്കറ്റും നേടി. മറ്റ് ബൗളർമാർക്കൊന്നും വിക്കറ്റ് നേടാൻ ആയില്ല.3 മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ത്തിന് മുന്നിലാണ്
ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 50 ഓവറിൽ 354 റൺസാണ്