Skip to content

200 സിക്സസ് ക്ലബ്ബിൽ ഇനി ഡിവില്ലിയേഴ്സും

ഏകദിനത്തിൽ 200 സിക്സ് തികക്കുന്ന 5 ആം ബാറ്റ്സ്മാൻ ആയി എബിഡി . 214 ഏകദിനങ്ങളിൽ നിന്നാണ് ഡിവില്ലിയേഴ്സ് ഈ നേട്ടം കൈവരിച്ചത് . 351 സിക്സുമായി ആഫ്രിദിയാണ് ലിസ്റ്റിൽ ഒന്നാമൻ 270 സിക്സ് നേടിയ ജയസൂര്യയും 252 സിക്സ് നേടിയ ഗെയലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ 214 സിക്സുമായി മഹേന്ദ്ര സിംഗ് ധോണിയാണ് ഡിവില്ലിയേഴ്‌സിന് തൊട്ട് മുന്നിലുള്ളത് .

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ നാലാമനായി ഇറങ്ങിയ ഡിവില്ലിയേഴ്സ് 104 പന്തിൽ 17 ഫോറും 7 സിക്സും അടക്കം 174 റൺസ് നേടിയിരുന്നു .