Skip to content

മോശം പെരുമാറ്റം – വിരാട് കോഹ്‌ലിക്ക് 25% പിഴ

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് പിഴ. മാച്ച് ഫീസിന്റെ 25 ശതമാണ് പിഴ.

രണ്ടാം ടെസ്റ്റ് മൽസരത്തിന്റെ മുന്നാം ദിവസമാണ് സംഭവം നടന്നത് . ഇരുപത്തഞ്ചാം ഓവറിൽ നനഞ്ഞ പന്തിനെ പറ്റി Michael Gough നോട് പരാതിപ്പെടുകയും ക്ഷുഭിതനായി പന്ത് നിലത്തെറിയുകയും ചെയ്തു ഇതിനെതിരെയാണ് ഐസിസി വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തിയത് .

കളിയുടെ മുന്നാം ദിവസം മഴയെ തുടർന്ന് ഇടയ്ക്ക് കളി നിർത്തുകയും ചെയ്തിരുന്നു . പിന്നീട് കളി ആരംഭിചെങ്കിലും വീണ്ടും വെളിച്ച കുറവ് കാരണം കളി അവസാനിപ്പിച്ചിരുന്നു .

പിഴയോടൊപ്പം ഒരു demerit Point കൂടി കോഹ്‌ലിയുടെ പേരിൽ ചേർത്തു . ഒരു കളിക്കാരൻ 2 വർഷത്തിനിടെ 4 demerit Point കിട്ടിയാൽ ക്രിക്കറ്റ് കളികുന്നതിൽ നിന്നു ബാൻ ചെയ്യാൻ ഐസിസി നിയമമുണ്ട് .