Skip to content

പിടി മുറുക്കി സൗത്താഫ്രിക്ക ഇന്ത്യ തകർച്ചയിൽ 

ഫ്രീഡം സീരീസിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച 287 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ 35 റൺസ് എടുത്തിട്ടുണ്ട് . 11 റൺസ് നേടിയ പുജാരയും 5 റൺസ് നേടിയ പാർഥിവ് പട്ടേലുമാണ് ക്രീസിൽ . ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് രണ്ടാം ഇന്നിങ്സിൽ 5 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . 

ഒരു ദിനം  കൂടെ ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനി 252 റൺസ് കൂടെ വേണം .നേരത്തെ രണ്ടാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 258 ന് ഓൾ ഔട്ട് ആയിരുന്നു . 286 റൺസിന്റെ ലീഡ് സൗത്താഫ്രിക്ക നേടി . 80 റൺസ് നേടിയ എബി ഡിവില്ലിയേഴ്സും 61റൺസ് എടുത്ത എൽഗറും 48 റൺസ് എടുത്ത ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസുമാണ് സൗത്താഫ്രിക്കക്ക് മികച്ച ലീഡ് സമ്മാനിച്ചത് . ഇന്ത്യക്കായി ഷാമി 4 വിക്കറ്റും ബുംറ 3 വിക്കറ്റും ഇഷാന്ത് 2 വിക്കറ്റും നേടി