Skip to content

സൗത്ത് ആഫ്രിക്കയിൽ അരങ്ങേറ്റ മത്സരത്തിൽ മികച്ച ബോളിങ് കാഴ്ച വെച്ച ഇന്ത്യൻ ബോളർമാർ

1. രവീന്ദ്ര ജഡേജ

2013 ൽ Durban ൽ വെച്ചായിരുന്നു അരങ്ങേറ്റ മത്സരം . ആദ്യ ടെസ്റ്റിൽ കളിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഉൾപെടുത്തി . ആദ്യ മത്സരത്തിൽ തന്നെ 6 വിക്കറ്റ് നേടാൻ ജഡേജയ്ക്ക്‌ സാധിച്ചു . സൗത്ത് ആഫ്രിക്കയിൽ അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് ജഡേജയ്ക്കാണ് . ഗ്രീം സ്മിത്ത് , അൽവിരോ പിറ്റെഴ്‌സൺ , കല്ലിസ് , ഡിവില്ലേഴ്സ് , ഡുമിനി , മോർകേൽ എന്നിവരെയാണ് ജഡേജ അന്ന് പുറത്താക്കിയത് . 58.2 ഓവറിൽ 138 റൺസ് വഴങ്ങി 6 വിക്കറ്റ് നേടി . 15 മൈഡൻ ഓവരും. ഇന്ത്യക്ക് ആ കളിയിൽ വിജയിക്കാനായില്ല .

2. ശ്രീശാന്ത്

2006 ലായിരുന്നു ശ്രീശാന്തിന്റെ സൗത്ത് ആഫ്രിക്കയിലെ അരങ്ങേറ്റ മത്സരം . അന്ന് ശ്രീശാന്ത് 5 വിക്കറ്റ് നേടി . സൗത്ത് ആഫ്രിക്കയെ ആ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ 85 റൺസിന് പുറത്താകാൻ ഇന്ത്യക്കായി . ആ മത്സരത്തിൽ 123 റൺസിന് ഇന്ത്യ വിജയം നേടി . ഗ്രീം സ്മിത്ത് , അംല , കല്ലിസ് , ബൗചേർ , പൊള്ളോക്ക് എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത് . മാൻ ഓഫ് ദി മാച്ച് അവാർഡും ശ്രീശാന്തിന് കിട്ടി . 10 ഓവറിൽ 40 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി .

3. വെങ്കട്ടേഷ് പ്രസാദ്

1996 ലായിരുന്നു പ്രസാദിന്റെ അരങ്ങേറ്റം . 19 ഓവറിൽ 60 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി .G Kirsten , cullinan , cronje , Richardsom , Donald എന്നിവരെയാണ് വെങ്കട്ടേഷ് പ്രസാദ് പുറത്താക്കിയത് . ആ കളിയിൽ ഇന്ത്യ പരാജയപ്പെട്ടു .

4. ദുവനേശ്വർ കുമാർ

ഇക്കൊല്ലത്തെ ആദ്യ മൽസരം ആയിരുന്നു ദുവനേശ്വർ കുമാറിന്റെ അരങ്ങേറ്റം . സൗത്ത് ആഫ്രിക്കയുടെ ടോപ് ഓർഡർ ബാറ്റ്സ്മാന്മാരെല്ലം പെട്ടെന്ന് പുറത്താക്കാൻ ഭുവനേശ്വരിനായി . 19 ഓവറിൽ 87 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി . Elgar , markram , Amla , De cock എന്നിവരെയാണ് ദുവനേശ്വർ പുറത്താക്കിയത് .