Skip to content

സിഡ്‌നി ടെസ്റ്റ് ഇന്നിങ്‌സ് വിജയം ലക്ഷ്യമിട്ട് ഓസ്ട്രേലിയ 

സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയ ശകതമായ നിലയിൽ . നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ട്ടത്തിൽ 93 എന്ന നിലയിലാണ് . 46 റൺസ് നേടി ക്യാപ്റ്റൻ ജോ റൂട്ടും 17 റൺസ് നേടിയ ബെയർസ്റ്റോയും ആണ് ക്രീസിൽ . 

ഒന്നാം ഇന്നിങ്സിൽ 649 റൺസ് നേടി ഓസ്ട്രേലിയ ഡിക്ലയർ ചെയ്യുയായിരുന്നു. കവാജയുടെയും മാർഷ് സഹോദരങ്ങളുടെയും സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത് . കവാജ 171 ഉം ഷോൺ മാർഷ് 156 ഉം മിച്ചൽ മാർഷ് 101 ഉം റൺസ് നേടി . 


ശേഷം രണ്ടാം ഇന്നിങ്സിൽ  ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ട്ടമായി . 10 റൺസ് എടുത്ത കുക്കിനെയും 5 റൺസ് എടുത്ത മലാനെയും ലിയോൺ മടക്കിയയച്ചു . കമ്മിൻസ് , സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി . നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 210 റൺസ് പുറകിൽ ആണ് .