CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ഒറ്റക്ക് പോരാടി ഹർദിക് പാണ്ഡ്യ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 209 ന് പുറത്ത് 

ഫ്രീഡം സീരീസിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 209 ന് പുറത്ത് .  ഇന്ത്യ 77 റൺസിന് പുറകിലാണ് . ഒന്നാം ദിനം തകർച്ചയോടെ മത്സരം പുനരംഭിച്ച ഇന്ത്യക്ക് സ്കോർ 92 ൽ നിൽക്കെ 7 വിക്കറ്റുകൾ നഷ്ട്ടമായി .

 വൻ തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ പാണ്ഡ്യ – ഭുവനേശ്വർ കുമാർ കൂട്ടുകെട്ടാണ് രക്ഷിച്ചത് . 
95 പന്തിൽ നിന്നും 14 ഫോറും 1 സിക്സും ഉൾപ്പടെ 93 റൺസ് ആണ് പാണ്ഡ്യ നേടിയത് . ഭുവനെശ്വേർ കുമാർ 25 റൺസ് നേടി മികച്ച പിന്തുണ നൽകി . ഇരുവരും കൂടിച്ചേർന്ന് ഇന്ത്യൻ സ്കോർ 92/7 ൽ നിന്നും 191/7 എന്ന നിലയിലാക്കി . 

സൗത്താഫ്രിക്കക്ക്‌ വേണ്ടി സ്റ്റെയ്‌ൻ മോർക്കൽ എന്നിവർ 2 വിക്കറ്റ് വീതവും  . രാബാട ഫിലാൻഡർ എന്നിവർ 3 വിക്കറ്റ് വീതം നേടി 

Loading...