Skip to content

ബൗണ്ടറി ലൈനിന്  അരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന രാഹുലിന് നേരെ വൈൻ കോർക്ക് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ ; തിരിച്ചറിയാൻ ആവശ്യപ്പെട്ട് ക്ഷുഭിതനായ കോഹ്ലി ; വീഡിയോ

ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച നിലയിലേക്ക് ഉയർന്ന് ഇംഗ്ലണ്ട്.  മൂന്നാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3ന് 216 എന്ന നിലയിലാണ്. ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് പോലും  ലഞ്ചിന് നേടാനായില്ല. 97 റണ്‍സാണ് ഇംഗ്ലണ്ട് ഇന്ന് ആദ്യ സെഷനില്‍ നേടിയത്. 89 റണ്‍സുമായി റൂട്ടും 51 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയുമാണ് ക്രീസിലുള്ളത്.

നായകൻ ജോ റൂട്ടും ജോണി ബെയർസ്റ്റോയും കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനിടെ, ഗ്യാലറിയിൽ നിന്നുള്ള ഇംഗ്ലണ്ട് ആരാധകർ ഇന്ത്യയുടെ ഓപ്പണർ കെ എൽ രാഹുലിന് നേരെ വൈൻ കോർക്ക് എറിഞ്ഞത് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.
ഇംഗ്ലീഷ് ആരാധകരുടെ ഈ മോശം പ്രവർത്തി  സ്ലിപ്പിൽ ഫീൽഡിംഗ് ചെയ്യുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും ക്ഷുഭിതനാക്കി.

പിന്നാലെ കാണികൾക്ക് നേരെ കോർക്ക് മടക്കിയെറിയാനും കോഹ്ലി സ്ലിപ്പിൽ നിന്ന് രാഹുലിന് നേരെ ആംഗ്യം കാണിക്കുകയായിരുന്നു. രാഹുൽ ഫീൽഡ് നിൽക്കുന്നതിന് അടുത്തായി ധാരാളം കോർക്ക് വീണിരിക്കുന്നതും കാണാമായിരുന്നു. അതിൽ നിന്ന് ഒരെണ്ണം പെറുക്കി കാണികൾക്ക് നേരെ രാഹുൽ എറിയുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

https://twitter.com/truth_by_zombie/status/1426515823565316100?s=19

ഇക്കാര്യത്തിൽ ഇംഗ്ലണ്ട് ആരാധകർക്കെതിരെ ഇന്ത്യ പരാതി നൽകിയിട്ടുണ്ട്. നോട്ടിങ്ഹാമിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെയും ഇംഗ്ലണ്ട് ആരാധകരിൽ  നിന്ന് വംശീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് നേരെത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ കൂറ്റൻ സ്കോറിന് വഴിയൊരുക്കിയത് രാഹുലിന്റെ രാഹുലിന്റെ തകർപ്പൻ പ്രകടനമായിരുന്നു. 129 റൺസ് നേടിയാണ് രണ്ടാം ദിനം പുറത്തായത്.

വീഡിയോ :

https://twitter.com/Pranjal_King_18/status/1426512975167328259?s=19