Skip to content

ഡിആർഎസിൽ കോഹ്ലിയുടെ തുടർച്ചയായ പിഴവ് ; കണക്കിന് പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകർ – വീഡിയോ

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനം അവശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് കുതിക്കാൻ വേണ്ടത് 157 റൺസാണ്. ഒരു മാത്രമാണ് ഇന്ത്യക്ക് നിലവിൽ നഷ്ട്ടമായിട്ടുള്ളത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലാണ്. 12 റൺസ്‌ വീതം നേടിയ രോഹിത് ശർമ, ചേതേശ്വർ പൂജാര എന്നിവരാണ് ക്രീസിൽ. ഓപ്പണർ കെ.എൽ.

രാഹുലാണ് പുറത്തായത്. 38 പന്തിൽ ആറു ഫോറുകള്‍ സഹിതം 26 റൺസെടുത്ത രാഹുലിനെ സ്റ്റുവാർട്ട് ബ്രോഡ് പുറത്താക്കി. വാശിയേറിയ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ  വിരാട് കോഹ്‌ലിക്ക് ഇംഗ്ലണ്ട് ആരാധകരുടെ ട്രോൾ നേരിടേണ്ടി വന്നിരുന്നു. മത്സരത്തിന്റെ നാലാം ദിനമായിരുന്ന ഇന്നലെയാണ് സംഭവം. 3 റിവ്യും പാഴാക്കിയ കോഹ്ലി ഒരു ഡിആർഎസ് പോലും ശരിയായി ഉപയോഗിച്ചിരുന്നില്ല, ഇതാണ് ആരാധകരുടെ പരിഹാസത്തിന് കാരണമായത്.

മത്സരത്തിൽ ബൗളർമാരുടെ നിർബന്ധത്തിന് വഴങ്ങി അനാവശ്യ സമയത്ത് റിവ്യൂ ആവശ്യപ്പെട്ടതിനാൽ ആവശ്യ സമയത്ത് ഇന്ത്യയ്ക്ക് അനുകൂലമായി ഒന്നുപോലും അവശേഷിച്ചിരുന്നില്ല. 3 ഡിആർഎസും പാഴാക്കി ഉടനെ തന്നെ റൂട്ടിനെതിരെ വീണ്ടും ഇന്ത്യൻ ടീം അപ്പീൽ ചെയ്തിരുന്നു, എന്നാൽ അത് അമ്പയർ നോട്ട് ഔട്ട് വിധിച്ചു. പക്ഷെ റിവ്യൂ ഒന്നും ബാക്കി ഇല്ലാത്തതിനാൽ അമ്പയറുടെ തീരുമാനം പുനർപാരിശോധിക്കാനായി ആവശ്യപ്പെടാൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് ഡിആർഎസ് ആവശ്യപ്പെടുന്ന ആംഗ്യം കാട്ടി ഗാലറിയിൽനിന്ന് ഇംഗ്ലിഷ് ആരാധകർ കോഹ്ലിയെ ട്രോളിയത്. സിറാജ് എറിഞ്ഞ 72ആം ഓവറിലെ അവസാന പന്തിലായിരുന്നു അവസാന പന്തിലായിരുന്നു ശേഷിക്കുന്ന ഏക റിവ്യും കോഹ്ലി നഷ്ട്ടമാക്കിയത്. അവസാന റിവ്യൂ കൈയിലുള്ളതെന്ന് മനസ്സിലാക്കിയ കോഹ്ലി അമ്പയർ തീരുമാനം പരിശോധിക്കാനായി ആവശ്യപ്പെടാൻ താൽപ്പര്യം കാണിച്ചിരുന്നില്ല. എന്നാൽ സിറാജിന്റെ അഭ്യർത്ഥനയിലായിരുന്നു കോഹ്ലി റിവ്യൂവിന് നൽകിയത്.

https://twitter.com/TheBarmyArmy/status/1424040103182229511?s=19

https://twitter.com/SonySportsIndia/status/1424032610829803521?s=19

https://twitter.com/TheBarmyArmy/status/1424031964215058436?s=19

തേഡ് അമ്പയറിന്റെ പരിശോധനയിൽ ബോൾ സ്റ്റമ്പിൽ ഹിറ്റ് ചെയ്യാതെയാണ് കടന്നു പോയത്. ഇതോടെ ഇന്ത്യയ്ക്ക് ശേഷിച്ചിരുന്ന റിവ്യൂ നഷ്ടമായി. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ റിവ്യൂ തീരുമാനങ്ങളെ പരിഹസിച്ച് ഗാലറിയിൽനിന്ന് ഇംഗ്ലിഷ് ആരാധകർ രംഗത്തെത്തിയത്. കോഹ്ലിയെ നോക്കി ഡിആർഎസ് ചിഹ്‌നം കാട്ടിയായിരുന്നു അവരുടെ പരിഹാസം. ഇതിന്റെ ചിത്രം ആരാധകരിൽ ചിലർ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.