Skip to content

ബിഗ് ബാഷ് ലീഗിൽ മെൽബണെ 3 വിക്കറ്റിന് തകർത്ത് പെർത്ത്

ബിഗ് ബാഷ് ലീഗിലെ പത്താം മത്സരത്തിൽ പെർത്തിന് മെൽബണെതിരെ 3 വിക്കറ്റിന്റെ വിജയം . ആവേശകരമായ വിജയത്തിൽ ഓരോവർ ബാക്കി നിൽക്കെയാണ് പെർത്ത് വിജയിച്ചത് .

ആദ്യം ബാറ്റ് ചെയ്ത മെൽബൺ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 130 റൺസ് നേടി . മറുപടി ബാറ്റിങിന് ഇറങ്ങിയ പെർത്ത് 19 ഓവറിൽ ലക്ഷ്യം കണ്ടു . 37 റൺസ് എടുത്ത ക്ലിങ്ങേർ ആണ് ടീമിലെ ടോപ്പ് സ്‌കോറർ . മെൽബണിന് വേണ്ടി ബ്രാഡ് ഹോഗ് 4 ഓവറിൽ 16 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി .

4 ഓവറിൽ 13 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റ് നേടിയ ജോൺസൺ ആണ് മാൻ ഓഫ് ദി മാച്ച് .

വിജയത്തോടെ പെർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി .