Skip to content

സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കുക്കിന് കഴിയുമോ ? 

ആഷസ് നാലാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറിയോടെ ബ്രയാൻ ലാറയെ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയവരുടെ പട്ടികയിൽ 6 ആം സ്ഥാനത്ത് എതിയിരിക്കുകയാണ് കുക്ക് . ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാൻ എന്ന റെക്കോർഡും കുക്കിന്റെ പേരിലാണ് . എന്നാൽ സച്ചിന്റെ  ഏറ്റവും കൂടുതൽ റൺസ് ഏറ്റവും കൂടുതൽ സെഞ്ചുറി എന്നീ റെക്കോർഡുകൾ മറികടക്കാൻ കുക്കിന് കഴിയുമോ നമുക്ക് നോക്കാം . 

നിലവിൽ 151 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കുക്ക് 273 ഇന്നിങ്സിൽ നിന്നും നേടിയത് 11956 റൺസ് ആണ് . 294 ആണ് കുക്കിന്റെ ഉയർന്ന സ്കോർ 46.52 ആണ് ശരാശരി . ഇതുവരെ 32 സെഞ്ചുറിയും 55 ഫിഫ്റ്റിയും കുക്ക് നേടി . 


ഇന്ത്യക്ക് വേണ്ടി 200 മത്സരങ്ങൾ കളിച്ച സച്ചിൻ 329 ഇന്നിങ്സിൽ നിന്നും 55.79 ആവറേജിൽ  നേടിയത് 15921 റൺസ് ആണ് . 51 സെഞ്ചുറിയും 68 ഫിഫ്റ്റിയും സച്ചിൻ നേടി . 
നിലവിൽ സച്ചിനേക്കാൾ 3965 റൺസ് പുറകിൽ ആണ് കുക്ക് . സച്ചിനെ സെഞ്ചുറിയുടെ എണ്ണത്തിൽ മറി കടക്കണം എങ്കിൽ 20 സെഞ്ചുറികൾ കുക്ക് നേടണം . ഇപ്പോൾ 33 വയസ്സുക്കാരനായ കുക്ക് ഇനി എത്ര വർഷം ക്രിക്കറ്റിൽ തുടരും എന്നതിനെ ആശ്രയിച്ചായിരിക്കും റെക്കോർഡ് തകർക്കാനുള്ള സാധ്യത . 


ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ 

  1. സച്ചിൻ ടെണ്ടുൽക്കർ – 15921
  2. റിക്കി പോണ്ടിങ് – 13378 
  3. കല്ലിസ് – 13289 
  4. ദ്രാവിഡ് – 13288
  5. സംഗക്കാര – 12400
  6. കുക്ക് – 11954 
  7. ലാറ – 11953 
  8. ചന്ദ്രപോൾ – 11867