Skip to content

ഇന്ത്യയുടെ ഏറ്റവും മികച്ച 5 T20 ബാറ്റിങ് ജോഡികൾ 

ഇന്ത്യയുടെ ഏറ്റവും മികച്ച 5 t20 ബാറ്റിങ് ജോഡികൾ 

5. കോഹ്ലി – യുവരാജ്   


ലോകത്തിലെ തന്നെ ഏറ്റവും മികച്ച t20 ബാറ്റ്സ്മാന്മാർ ആണ് ഇരുവരും . നിരവധി തവണ ഈ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു . 15 ഇന്നിങ്സിൽ നിന്നും 602 റൺസ് 43   ശരാശരിയിൽ ഇരുവരും ഒരുമിച്ചു നേടി . 6 തവണ 50 റൺസ് ഇവർ കൂട്ടിച്ചേർത്തു .

4.  കോഹ്ലി – റെയ്ന 


14 ഇന്നിങ്‌സ് ഒരുമിച്ചു കളിച്ച റെയ്നയും കോഹ്‌ലിയും 37.94 ശരാശരിയിൽ 645 റൺസ് നേടിയിട്ടുണ്ട്. 134 റൺസ് അസിന് ഏറ്റവും ഉയർന്ന പാർട്ണർഷിപ് . 

3. കോഹ്ലി – രോഹിത് 


ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റസന്മാർമാർ . ഏകദിനത്തിൽ എന്ന പോലെ t20 യിലും ഇരുവരും ചേർന്നാൽ വെടിക്കെട്ടിന്റെ പൂരമാണ് . 678 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയിട്ടുള്ളത് .138 റൺസ്ആണ് ഏറ്റവും ഉയർന്ന കൂട്ടുകെട്ട് . 3 തവണ 50 ൽ അധികം റൺസ് ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് .  
2 . ധവാൻ – രോഹിത് 


ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാർ 2013 മുതൽ ഇന്ന് വരെ 25 ഇന്നിംഗ്സുകൾ ഒരുമിച്ച് കളിച്ച ഇരുവരും 702 റൺസ് 30. 48 ആവേറേജിൽ നേടിയിട്ടുണ്ട് . 3 തവണ ഈ കൂട്ടുകെട്ട് 50 കടന്നു . 158 ആണ് ഉയർന്ന സ്കോർ . 

1 . ധോണി – യുവി 


ഇന്ത്യക്ക് വേണ്ടി 23 ഇന്നിങ്‌സുകളിൽ നിന്നും730 റൺസ് നേടിയ ധോണിയും യുവയും ആണ് ഇന്ത്യയുടെ ഏറ്റവും മികച്ച t20 ജോഡികൾ . 38.42 എന്ന ശരാശരിയിൽ 730 റൺസ്‌ ഇരുവരും നേടി . 5 തവണ കൂട്ടുകെട്ട് 50 റൺസ് കടന്നു . 102 ആണ് ഏറ്റവും ഉയർന്ന Partnership .