Skip to content

39 പന്തിൽ 105 റൺസ് ; തകർപ്പൻ പ്രകടനവുമായി ഹാർദ്ദിക്‌ പാണ്ഡ്യ

പരിക്കിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദ്ദിക്‌ പാണ്ഡ്യ കളിച്ച രണ്ടാം മത്സരത്തിൽ സെഞ്ചുറിയുമായി ഫോമിൽ. ഡിവൈ പാട്ടിൽ ടൂർണമെന്റിലാണ് ഏവരെയും ഞെട്ടിച്ച് 39 പന്തിൽ 10 സിക്‌സും 8 ഫോറും സഹിതം 105 റൺസ് നേടിയത്.ഇന്നിങ്സിൽ ഒരോവറിൽ 3 സിക്‌സും 2 ഫോറും അടിക്കുകയും ചെയ്തു. 37 പന്തിലാണ് സെഞ്ചുറി പിന്നിട്ടത്.

ടൂർണമെന്റിലെ ആദ്യ ടി20 മത്സരത്തിൽ 25 പന്തിൽ 38 റൺസ് നേടിയിരുന്നു. കഴിഞ്ഞ മാസം യുകെയിൽ നടന്ന ചെക്കപ്പിൽ നിന്ന് മടങ്ങിയെത്തിയ പാണ്ഡ്യ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻ‌സി‌എ) ബോളിംഗ് പരിശീലനം ആരംഭിച്ചിരുന്നു.

.

മാർച്ച് 12 മുതൽ 18 വരെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങൾ ഇന്ത്യ കളിക്കും. ഇതിൽ പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയെക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

https://twitter.com/Jerseyno93/status/1234823027843465216?s=19

https://twitter.com/SujoyBarg07/status/1234821589461434369?s=19