Skip to content

ലോകകപ്പിലെ തകർപ്പൻ പ്രകടനം, ഷഫാലി വർമ്മ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി വുമൺസ് ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ യുവതാരം ഷഫാലി വർമ്മ. 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സിനെ പിന്നിലാക്കിയാണ് പതിനാറുക്കാരിയായ ഷഫാലി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഷഫാലി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സ്‌മൃതി മന്ദാന നാലാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

https://twitter.com/ICC/status/1235048037593919488?s=19

നാല് ഇന്നിങ്സിൽ നിന്നും 40.25 ശരാശരിയിൽ 161 റൺസ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഷഫാലി നേടിയിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ പരാജയമറിയാതെയാണ് ഇന്ത്യ സെമിഫൈനലിൽ എത്തിയത്. ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സൗത്താഫ്രിക്കയെ നേരിടും.