Skip to content

അക്കാര്യം കെയ്ൻ വില്യംസനെ കണ്ടു പഠിക്ക് ; കോഹ്‌ലിക്ക് വിവിഎസ് ലക്ഷ്‌മണിന്റെ ഉപദേശം

2014 ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനം വീണ്ടും പിടികൂടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ. ന്യുസിലാൻഡ് പര്യടനത്തിലെ 9 ഇന്നിങ്സിൽ ഒന്നിൽ മാത്രമാണ് അർദ്ധ ശതകം കടന്നത്. അന്തരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലി സെഞ്ചുറി നേടിയിട്ട് ഇതോടെ 20 ഇന്നിംഗ്സായിരിക്കുകയാണ്.

വിരാട് കോഹ്‌ലി റൺസ് നേടാൻ അസാധാരണമായി ആഗ്രഹിക്കുന്നുവെന്നും അച്ചടക്കവും ക്ഷമയും ഇല്ലാത്തതും ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന വെല്ലിംഗ്ടൺ ടെസ്റ്റിൽ തന്റെ ഫോമിനെ ബാധിച്ചുവെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിവിഎസ് ലക്ഷ്മൺ പറഞ്ഞു.

സ്റ്റാർ സ്പോട്ടിലെ പോസ്റ്റ്-മാച്ച് ഷോയിൽ സംസാരിച്ച ലക്ഷ്മൺ, നിലവിലെ ന്യൂസിലാന്റ് സാഹചര്യങ്ങളിൽ പന്തിനെ ബഹുമാനിക്കേണ്ടത് പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു, നിലവിൽ 89 റൺസുമായി ടോപ് സ്കോറർ ആയ കെയ്ൻ വില്യംസണിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വെല്ലിംഗ്‌ടണിലെ പിച്ച്‌ സാവധാനമാണ്. വേണ്ടത്ര സ്വിങ് ലഭിക്കുന്നുമില്ല. ബോഡിലൈനില്‍ ഷോര്‍ട്ട് പിച്ച്‌ പന്തുകളെറിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിരയെ ആക്രമിക്കുകയാണ് ന്യൂസിലന്‍ഡ് ബോളർമാർ ചെയ്തത്. അദ്ദേഹം പറഞ്ഞു.


ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാര്‍ ക്ഷമയോടെ കളിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. കോഹ്ലി കൂടുതല്‍ അച്ചടക്കവും ക്ഷമയും കാട്ടണം. ചെറിയ സ്‌കോറില്‍ സമ്മര്‍ദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ ലൈനും ലെങ്തും കണ്ടെത്തി ആക്രമിക്കുകയാണ് വേണ്ടത്. അത് ന്യൂസിലന്‍ഡ് നന്നായി ചെയ്‌തെന്നും. ലക്ഷ്‌മണ് പറഞ്ഞു.