Skip to content

അത് കോഹ്ലി തീരുമാനിക്കും ; റിഷാബ് പന്ത് – രാഹുൽ തർക്കത്തിൽ പ്രതികരിച്ച് ഗാംഗുലി

ധോണിയുടെ പകരക്കാരനെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച റിഷാബ് പന്ത് ഇപ്പോൾ പരിമിത ഓവറിൽ നഷ്ടപ്പെട്ടപ്പെട്ടിരിക്കുകയാണ് . ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിളങ്ങിയ രാഹുലാണ് ടി20 യിലും ഇപ്പോൾ ഈ ജോലി ചെയ്യുന്നത് . രാഹുലിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനം ടീമിന് മികച്ച ബാലൻസ് നൽകുന്നുവെന്നും ഇതുമായി മുന്നോട്ടു പോകുവാനാണ് തീരുമാനമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു.

” വിരാട് കോഹ്‌ലി ആ തീരുമാനം എടുക്കും. കെ‌എൽ രാഹുലിന്റെ സ്ഥാനം ടീം മാനേജ്‌മെന്റും ക്യാപ്റ്റനും തീരുമാനിക്കും,” രാഹുലിന്റെയും പന്തിന്റെയും ടീമിലെ സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഗാംഗുലിയുടെ പ്രതികരണം.

“ഏകദിനത്തിലും ടി 20 യിലും അദ്ദേഹം നന്നായി കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നന്നായി ആരംഭിച്ചെങ്കിലും ഇടയ്ക്ക് പ്രകടനത്തിൽ മങ്ങലേറ്റു. എന്നാൽ പരിമിതമായ ഓവർ ക്രിക്കറ്റിൽ അദ്ദേഹം നന്നായി കളിച്ചു കൊണ്ടിരിക്കുന്നു, ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഞാൻ പറഞ്ഞതുപോലെ, ഈ തീരുമാനങ്ങളെല്ലാം ടീം മാനേജ്‌മെന്റിന്റെതാണ്. ഗാംഗുലി പറഞ്ഞു.

ന്യുസിലാൻഡിനെതിരായ ആദ്യ ടി20യിൽ രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുൽ അർദ്ധ സെഞ്ചുറിയുമായി ടീമിന്റെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.