Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് പിന്നിട്ട് ഇംഗ്ലണ്ട്

ഇന്നലെ ആരംഭിച്ച സൗത്ത് ആഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ 186 റൺസ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 5 ലക്ഷം റൺസ് പിന്നിടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് . 1022 മത്തെ ടെസ്റ്റ് മത്സരത്തിൽ നിന്നാണ് ഈ നാഴികകല്ല് കടന്നത്.

830 ടെസ്റ്റുകളിൽ 432,706 റൺസുമായി ഓസ്‌ട്രേലിയ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം, 540 ടെസ്റ്റുകളിൽ നിന്ന് 273,518 റൺസുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്, വെസ്റ്റ് ഇൻഡീസ് (545 ടെസ്റ്റുകളിൽ 270,441 റൺസ്)

പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ നടന്ന മൂന്നാമത്തെ ടെസ്റ്റിൽ വിദേശ മണ്ണിൽ 500 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ ടീമായി ഇംഗ്ലണ്ട് മാറിയിരുന്നു. ഇതുവരെ 404 വിദേശ മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ ഈ ലിസ്റ്റിൽ രണ്ടാമത്തെ ടീമാണ് .