Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ പ്രകടനം ; അപൂർവ്വ നേട്ടത്തിൽ ബെൻ സ്റ്റോക്‌സ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചത്. സ്റ്റോക്സിന്റെ മികവിൽ കേപ്ടൗണിൽ 62 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് വിജയകൊടി പാറിക്കുകയും ചെയ്തു. ഇതിനുമുൻപ് 1957 ലാണ് ഇംഗ്ലണ്ട് കേപ്ടൗണിൽ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത്.

മത്സരത്തിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ നൂറിൽ കൂടുതൽ റൺസും മൂന്ന് വിക്കറ്റും ആറ് ക്യാച്ചും നേടുന്ന മൂന്നാമത്തെ പ്ലേയറെന്ന അപൂർവ്വനേട്ടം സ്റ്റോക്‌സ് സ്വന്തമാക്കി.

ഇതിനുമുൻപ് 1912 ൽ സിഡ്നിയിൽ ഓസ്‌ട്രേലിയക്കെതിരെ ഫ്രാങ്ക് വൂളിയും 2012 ൽ ശ്രീലങ്കയ്‌ക്കെതിരെ ജാക്ക് കാലിസുമാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.