Skip to content

എം എസ് ധോണിയ്ക്ക് ആ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ടി20 ക്രിക്കറ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയ്ക്ക് ശേഷം ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇൻഡോറിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വ്യക്തിഗത സ്കോർ 14 പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

കൂടാതെ മത്സരത്തിൽ 17 പന്തിൽ 30 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലി അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി ആയിരം റൺസും പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്സ്മാൻ കൂടിയാണ് വിരാട് കോഹ്ലി. 31 ഇന്നിങ്സിൽ നിന്നും ക്യാപ്റ്റനായി 1000 റൺസ് നേടിയ സൗത്താഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസിന്റെ റെക്കോർഡാണ് കോഹ്ലി തകർത്തത്.