Skip to content

നീണ്ട ഇടവേളയ്ക്ക് ശേഷം ഡെയ്ൽ സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്റ്റെയ്ൻ പരിമിത ഓവർ ക്രിക്കറ്റിൽ തുടരുകയാണ്. 2019 മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാനമായി സ്റ്റെയ്ൻ അന്താരാഷ്ട്ര മത്സരം കളിച്ചത് . ഏകദിന ലോകക്കപ്പ് ടീമിൽ ഇടം പിടിച്ചിരുന്നെങ്കിലും പരിക്ക് മൂലം കളിച്ചിരുന്നില്ല.

‘ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയുടെ ഭാഗമാകുമെന്ന് എനിക്കറിയാം, അതാണ് ഞാൻ അവസാനമായി നടത്തിയ സംഭാഷണം.

എനിക്ക് രണ്ടാഴ്ചത്തെ നല്ലൊരു ഇടവേള ലഭിക്കുന്നുണ്ട് , തുടർന്ന് നേരെ വീണ്ടും ക്രിക്കറ്റിലേക്ക്. ഏകദിനങ്ങൾക്കായി ഞാൻ ചുറ്റുമുണ്ടാകും – സത്യം പറഞ്ഞാൽ, ഞാൻ എത്രത്തോളം കളിക്കുമെന്ന് എനിക്കറിയില്ല (ഏകദിനങ്ങൾ). അതിനായി ഞാൻ അവിടെ ഉണ്ടാകും, പിന്നെ തീർച്ചയായും ടി20 മത്സരത്തിനും, അദ്ദേഹം cricket.com.au നോട് പറഞ്ഞു.

നിലവിൽ ബിഗ്ബാഷ് ലീഗിൽ കളിച്ചു കൊണ്ടിരിക്കുകയാണ് സ്റ്റെയ്ൻ . അടുത്ത മാസം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് പോരാട്ടത്തിൽ 3 ടി20യും 3 ഏകദിന മത്സരങ്ങളുമുണ്ട്.