Skip to content

ഡബിൾ സെഞ്ചുറിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്

സിഡ്നി ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഡബിൾ സെഞ്ചുറി നേടി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. ലാബുഷെയ്ന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറിയാണിത്.

രണ്ടാം ദിനം 283 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 410 റൺസ് നേടിയിട്ടുണ്ട്.

22 റൺസ് നേടിയ മാത്യൂ വേഡ്, 10 റൺസ് നേടിയ ട്രാവിസ് ഹെഡ്, 35 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ എന്നിവരുടെ വിക്കറ്റാണ് രണ്ടാം ദിനം ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.