Skip to content

ശുഭ്മൻ ഗില്ലിനെ കൊൽക്കത്തയുടെ നായകനാക്കണം ; ഗൗതം ഗംഭീർ

നിലവിലെ കൊൽക്കത്തയുടെ നായകൻ ദിനേശ് കാർത്തിക്കിനെ മാറ്റി ശുഭമാൻ ഗില്ലിനെ നായകനാക്കണമെന്ന് ഗൗതം ഗംഭീർ.കഴിഞ്ഞ രണ്ട് വർഷം കാർത്തിക്കാണ് കൊൽക്കത്തയെ നയിച്ചത്.എന്നാൽ ടീമിന് മികച്ച ഫലം കണ്ടെത്താനായിരുന്നില്ല .

എന്നെ സംബന്ധിച്ചിടത്തോളം ഈ ടീമിൽ ധാരാളം ക്യാപ്റ്റൻസി ഓപ്ഷനുകൾ ഇല്ല. അതിനാൽ ഷുബ്മാൻ ഗില്ലിനെ തിരഞ്ഞെടുക്കുന്നു. അവൻ ചെറുപ്പക്കാരനാണ്. ദിനേശ് കാർത്തിക്കിന് രണ്ട് വർഷത്തെ അവസരം ഉണ്ടായിരിന്നു. പ്രതീക്ഷകൾക്കനുസൃതമായി അദ്ദേഹം പ്രകടനം നടത്തിയില്ല. പുതിയ യുവ മുഖമായ ഷുബ്മാൻ ഗില്ലിനൊപ്പം പോകുക. അദ്ദേഹം പുതിയ ചിന്തയും ഫലങ്ങളും നൽകിയേക്കാം, ”സ്റ്റാർ സ്പോർട്സിലെ ഒരു ചാറ്റ് ഷോയിൽ ഗംഭീർ പറഞ്ഞു.


ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ വൈസ് ക്യാപ്റ്റനായിരുന്ന റോബിന്‍ ഉത്തപ്പ കൊല്‍ക്കത്ത നായകനാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി കാര്‍ത്തിക്കിനെ നായകനായി ടീം മാനേജ്മെന്റ് തെരഞ്ഞെടുക്കുകയായിരുന്നു.