Skip to content

ശ്രീലങ്കൻ ടീമിനെ പരിഹസിച്ച് രവി ശാസ്ത്രി 

വിവാദ ചൂടിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചത് .  മുന്നാം  ടെസ്റ്റ് മത്സരത്തിനിടെ നടന്ന വായു മലിനീകരണ വിവാദവുമൊക്കെയായിട്ടാണ് ടെസ്റ്റ് പരമ്പര  അവസാനിച്ചത്. ഇതിനെ പരിഹസിച്ച് നിരവധി പേരാണ് ട്വിറ്ററിൽ ട്വീറ്റുകൾ ചെയ്തത് . 

ഇപ്പൊൾ ഇതാ വീണ്ടും  ശ്രീലങ്കൻ താരങ്ങളെ ട്വീറ്റിലൂടെ പരിഹസിച്ചിരിക്കുകാണ്   ഇന്ത്യൻ കോച്ച് രവി ശാസ്ത്രി . ശ്രീലങ്കയുമായുള്ള  ആദ്യ ഏകദിന  മത്സരം നടക്കുന്ന ധര്‍മ്മശാലയില്‍ നിന്നുമുള്ള ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു ശാസ്ത്രിയുടെ പരിഹാസം .ധര്‍മ്മശാലയില്‍ നിങ്ങള്‍ക്ക് ശുദ്ധ വായു ശ്വസിക്കാം എന്നായിരുന്നു ശാസ്ത്രിയുടെ ട്വീറ്റ്. രവി ശാസ്ത്രിയുടെ ട്വീറ്റ് ആരാധകര് ഏറ്റെടുത്തിരിക്കുകയാണ് .